Monday 2 April 2012

ദേശാഭിമാനിക്ക് മണ്ടത്തരം പുത്തരിയല്ല !!





ദേശാഭിമാനിക്ക് മണ്ടത്തരം പുത്തരിയല്ല !!
ചരിത്രപരമായ മണ്ടത്തരങ്ങള്‍ അവസാനിക്കുന്നില്ല .വിഡ്ഢി ദിനത്തില്‍ തങ്ങളുടെ വായനക്കാരെ കബളിപ്പിക്കാന്‍ പ്രമുഖ വെബ്സൈറ്റ്‌ ഗോള്‍ .കോം എഴുതിയ വാര്‍ത്ത അപ്പാടെ ഈച്ച കോപ്പിയടിച്ചതിനാല്‍ ദേശാഭിമാനി സ്വയം വിഡ്ഢികളായി .വെബ്സൈറ്റ് വാര്‍ത്തയുടെ അവസാനംഏപ്രില്‍ ഫൂള്‍ എന്നെഴുതിയിട്ടു പോലും ദേശാഭിമാനിക്ക് മനസ്സിലായില്ല .പത്ര സമരത്തിനിടക്കും ദേശാഭിമാനി മാത്രം വിതരണം ചെയ്യുന്ന ഏജന്റുമാര്‍ ഈ പത്രം വിതരണം ചെയ്തു കൊണ്ടേ ഇരിക്കണം .രാവിലെ കുടല് മറിഞ്ഞു ചിരിക്കാന്‍ സാധിക്കുമ്പോള്‍ വയറ്റീന്നു നന്നായി പോകുന്നുണ്ട് !
കടപ്പാട് :ഭൈരവന്‍
 

ഏഷ്യാനെറ്റ് നടത്തുന്ന എസ്.എം.എസ് കച്ചവടത്തെ എതിര്‍ക്കുന്നവര്‍

സുകേഷ് കുട്ടന്‍ എന്ന ഓട്ടിസം ബാധിച്ച നിസ്സഹായനായ യുവാവിനെ വെച്ച്, പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് ഏഷ്യാനെറ്റ് നടത്തുന്ന എസ്.എം.എസ് കച്ചവടത്തെ എതിര്‍ക്കുന്നവര്‍

2050 - കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!!



2050 - കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!!

അസ്സലാമു അലൈകും,
കൈഫ്‌ ഹാലക് യാ അബ്വീ, കോപ്പ്‌ അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത്‌ കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.

റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.

പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്‍ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന്‍ അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.

ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്‍ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം.

ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം. വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും.

കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും. പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ.

നാട്ടിലേക് കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ!

ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്‍,

അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി

ഒന്ന് കാണാന്‍ ...., ഒന്ന് തൊടാന്‍ .... കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എത്ര ലക്ഷം പേര്‍ കൊതിക്കുന്ന പൊന്നിക്ക യെ മാന്താന്‍ എങ്ങനെ തോന്നി അവര്‍ക്ക് ........ അവര്‍ക്ക് മിനിമം ഒരു വര്ഷം തടവ്‌ വിദിക്കണം...... അതാണ് നമ്മുടെ നീതി പീഠം ചെയ്യേണ്ടത്..



ഒന്ന് കാണാന്‍ ...., ഒന്ന് തൊടാന്‍ .... കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എത്ര ലക്ഷം പേര്‍ കൊതിക്കുന്ന പൊന്നിക്ക യെ മാന്താന്‍ എങ്ങനെ തോന്നി അവര്‍ക്ക് ........ അവര്‍ക്ക് മിനിമം ഒരു വര്ഷം തടവ്‌ വിദിക്കണം...... അതാണ് നമ്മുടെ നീതി പീഠം ചെയ്യേണ്ടത്..

Sunday 1 April 2012

ആരാണീ താപ്പാന?



മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് 'താപ്പാന'. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എം.സിന്ധുരാജാണ്. 'താപ്പാന'യുടെ വിശേഷങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് സംസാരിക്കുന്നു

തുടരെ രണ്ടു ഹിറ്റുകള്‍ സംഭവിച്ചാല്‍ മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ക്ക് പിന്നെ തിരക്കോടുതിരക്കായിരിക്കും. ഇഷ്ടം പോലെ സിനിമകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍, വാരികകളില്‍ അനുഭവക്കുറിപ്പെഴുതാനുള്ള ക്ഷണം... പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ രണ്ടു ചിത്രങ്ങള്‍ വന്‍വിജയം നേടിയിട്ടും തിരക്കഥാകൃത്ത് എം.സിന്ധുരാജിന്റെ ജീവിതത്തില്‍ ഇതൊന്നും സംഭവിച്ചില്ല. വൈക്കം കുടവച്ചൂര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ അതിനൊന്നും നിന്നുകൊടുത്തില്ല എന്നും പറയാം. എല്‍സമ്മ തീയേറ്ററുകളിലെത്തി ഒന്നരവര്‍ഷത്തിനുശേഷമാണ് അടുത്ത സിനിമയുമായി സിന്ധുരാജ് രംഗത്തുവരുന്നത്. മമ്മൂട്ടി നായകനാകുന്ന 'താപ്പാന'. കരിയറില്‍ ആദ്യമായി സൂപ്പര്‍താരചിത്രത്തിന് തിരക്കഥയൊരുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സിന്ധു മറച്ചുവെക്കുന്നില്ല. പുതിയ സിനിമയെക്കുറിച്ച് സിന്ധുരാജ് പറയുന്നു. 

ഇതൊരു ആനക്കഥയല്ല
 


ആനക്കഥ പറയുന്ന സിനിമയാണോ 'താപ്പാന'? പലരും ചോദിക്കാറുണ്ട്. ചിത്രത്തിന്റെ പേരില്‍ ആനയുള്ളതുകൊണ്ടാകും ഈ സംശയം. എന്നാല്‍ പേരിലൊഴിച്ച് ചിത്രത്തില്‍ ഒരു സീനില്‍ പോലും ആന പ്രത്യക്ഷപ്പെടുന്നില്ല.

നമ്മുടെ നാട്ടില്‍ ആളുകളെ കളിയാക്കി വിളിക്കാനുപയോഗിക്കുന്ന പേരാണ് 'താപ്പാന'. അവന്‍ താപ്പാനയാണെന്ന് ആരെയെങ്കിലും വിശേഷിപ്പിച്ചാല്‍ ആള്‍ അതിസമര്‍ത്ഥനാണെന്ന് മനസിലാക്കണം. ആ അര്‍ഥത്തില്‍ ചിത്രത്തില്‍ മമ്മൂട്ടി ഒരു താപ്പാനയാണ്. സാംകുട്ടി എന്ന് എല്ലാവരും വിളിക്കുന്ന സാംസണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മുക്ക അവതരിപ്പിക്കുന്നത്. 'താപ്പാന' എന്ന പേരില്‍ ഇതിനുമുമ്പ് രണ്ട് പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. രണ്ടു സംവിധായകര്‍ ഈ പേരില്‍ സിനിമയൊരുക്കാന്‍ ആലോചിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടും അവ നടക്കാതെ പോയി. അങ്ങനെ ഈ പേര് ഞങ്ങള്‍ക്ക് ലഭിച്ചു. മമ്മൂട്ടി അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമുള്ള സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണ് താപ്പാന.

ഇതൊരു തമാശക്കഥയുമല്ല 

ഹ്യൂമര്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി എന്നത് തെളിയിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണ്. 'താപ്പാന' യുടെ സംവിധായകന്‍ ജോണി ആന്റണി തന്നെ ഒരുക്കിയ തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, ഷാഫിയുടെ മായാവി എന്നീ സിനിമകളിലെല്ലാം മമ്മൂട്ടി മുഴുനീള ഹ്യുമര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ സിനിമകളുടെ ജനുസില്‍ പെടുന്നവയല്ല 'താപ്പാന'. വളരെ ഗൗരവമാര്‍ന്ന പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇതില്‍ തമാശ ഒട്ടുമില്ലെന്നല്ല. ജയിലില്‍ നിന്ന് ഒരേസമയം പുറത്തിറങ്ങുന്ന പുരുഷനും സ്ത്രീയും നടത്തുന്ന യാത്രയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. താനെന്താണ് എന്നു കൂടെയുള്ള സ്ത്രീയെ ബോധ്യപ്പെടുത്താന്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുമെന്നുറപ്പ്.

എഴുത്തെല്ലാം ഒരുപോലെ
 


സിനിമാജീവിതത്തില്‍ ആദ്യമായാണ് മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന് വേണ്ടി എഴുതുന്നത്. അത് പ്രത്യേകിച്ചുള്ള സമ്മര്‍ദ്ദമൊന്നും നല്‍കുന്നില്ല.

എന്നാല്‍ മമ്മൂട്ടി എന്ന കഴിവുറ്റ നടന്റെ അഭിനയസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്ന രംഗങ്ങളും സംഭാഷണങ്ങളുമെഴുതുക എന്നത് വലിയ വെല്ലുവിളി തന്നെ. എത്രയോ സിനിമകളില്‍ എന്തെല്ലാം വേഷങ്ങളില്‍ നമ്മളാ നടനെ കണ്ടുകഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെ സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല. ഈ വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുക്കുന്നു.


താപ്പാനയും മമ്മൂട്ടിയും
കഴിഞ്ഞ വര്‍ഷമാണ് മമ്മൂക്കയോട് 'താപ്പാന'യുടെ വണ്‍ലൈന്‍ പറയുന്നത്. കേട്ടയുടന്‍ തന്നെ ഇതില്‍ നല്ലൊരു കഥയുണ്ടല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തില്‍ മമ്മൂട്ടിയോളം പ്രാധാന്യം നായികയ്ക്കുമുണ്ട്. അതും അദ്ദേഹത്തിനിഷ്ടപ്പെട്ടു. ഇത്ര ശക്തമായ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റിയ നടിയെത്തന്നെ കണ്ടെത്തണമെന്ന് മമ്മൂക്ക നിര്‍ദ്ദേശിച്ചിരുന്നു. പലരെയും പരിഗണിച്ചതിനുശേഷമാണ് ചാര്‍മിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. മുരളി ഗോപിയാണ് ചിത്രത്തില്‍ പ്രതിനായകവേഷം ചെയ്യുന്നത്. മാള അരവിന്ദന്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സാദിഖ്, അനില്‍ മുരളി എന്നിവര്‍ മറ്റുവേഷങ്ങള്‍ ചെയ്യുന്നു. ഷൂട്ടിങിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഏപ്രില്‍ 15ന് അടുത്ത ഘട്ടം ആരംഭിക്കും. അടുത്ത ഓണത്തിന് തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം 'താപ്പാന'യായിരിക്കും. 
പുതിയ പദ്ധതികള്‍
 


കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിനുവേണ്ടിയാണ് അടുത്ത തിരക്കഥയൊരുക്കുന്നത്. ഷാഫിയുടെ ദിലീപ് ചിത്രം, പതമകുമാറിന്റെ പൃഥ്വിരാജ് ചിത്രം, രജപുത്ര മൂവീസിനുവേണ്ടി അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രൊജക്ടുകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. തിരക്കുപിടിച്ച് ചിത്രങ്ങള്‍ ചെയ്യുന്ന രീതി എനിക്കു വഴങ്ങില്ല. അതുകൊണ്ടാണ് എല്‍സമ്മയ്ക്ക് ശേഷം അടുത്ത പ്രൊജക്ടിന് ഒന്നരവര്‍ഷമെടുത്തത്. ഈ സമയമത്രയും താപ്പാനയുടെ ജോലികളിലായിരുന്നു. ഒരു സിനിമ എഴുതിക്കഴിഞ്ഞ് അതിന്റെ ഷൂട്ടിങ് മുഴുവന്‍ പൂര്‍ത്തിയായ ശേഷമേ അടുത്ത പ്രൊജക്ടിലേക്ക് നീങ്ങാറുള്ളൂ. ഷൂട്ടിങിനിടെ പല സീനുകളും തിരുത്തിയെഴുതി മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതാണ് അതുകൊണ്ടുള്ള ഗുണം.


Vijay in Alukkas advertisement


Must watch short film