Friday, 30 March 2012
കൊച്ചിയില്‍ 10 മിനിട്ട് നടക്കാന്‍ കത്രീനയ്ക്ക് 1 കോടി
വാരിയെറിഞ്ഞു ബോളിവുഡ് താരങ്ങളെ കേരളത്തില്‍ എത്തിക്കുന്ന പരിപാടി വീണ്ടും. മാസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് കിംഗ് ഖാന്‍ കൊച്ചിയിലെത്തിയത്. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ഖാന്‍. ഇപ്പോഴിതാ ബോളിവുഡ് ഹോട്ട് പ്രോപ്പര്‍ട്ടി കത്രീന കൈഫും കൊച്ചി സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 25നാണ് കത്രീന കൊച്ചിയിലെത്തുക. അന്ന് നടക്കുന്ന ഫാഷന്‍ ഷോയില്‍ കത്രീനയുടെ റാമ്പ് വോക്കുമുണ്ടാവും.
പത്ത് മിനിറ്റ് ദൈര്‍ഘ്യം വരുന്ന റാമ്പ് വോക്കിന് കത്രീന ഒരു കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നാണ് കേള്‍ക്കുന്നത്. ഇതേ വേദിയില്‍ റാമ്പ് വോക്കിനായി ക്ഷണിക്കപ്പെട്ട ഒരു പ്രാദേശിക നാലിലൊന്ന് പ്രതിഫലം പോലും നല്‍കുന്നില്ല. പുതുവത്സര രാത്രി ഒരു മണിക്കൂര്‍ ഡാന്‍സ് ചെയ്യാന്‍ കത്രീന രണ്ടു കോടിവരെ വാങ്ങാറുണ്ട്. കത്രീനയുടെ സാന്നിധ്യം ഫാഷന്‍ ഷോയ്ക്ക് കൂടുതല്‍ മൈലേജ് നല്‍കും എന്നതാണ് ഉയര്‍ന്ന പ്രതിഫലം നല്‍കി അവരെ കൊണ്ടുവരാന്‍ സംഘാടകരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം കൊച്ചിഫാഷന്‍ ഷോ വന്‍ വിജയമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment