Friday, 30 March 2012

ഗോഡ്ഫാദര്‍മാരില്ല; അസിന് അടിതെറ്റുന്നു


മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും അസിന്‍ തോട്ടുങ്കലിന് തുണയായത് തമിഴകമായിരുന്നു. അഭിനയസാധ്യതയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ തമിഴകത്തു നിന്ന് ഈ മലയാളി സുന്ദരിയെ തേടിയെത്തി.

ഗജനി എന്ന ചിത്രം അസിന്റെ ഭാഗ്യചിത്രമായിരുന്നു. ബോളിവുഡിലേയ്ക്ക് ചേക്കേറാനും നടിയ്ക്ക് തുണയായത് ഗജനി തന്നെ. ബി ടൗണില്‍ എത്തിപ്പെട്ടെങ്കിലും ഗോഡ്ഫാദര്‍മാരുടെ അഭാവം ഈ താരസുന്ദരിയ്ക്ക് വിനയാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിനിമയില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ തനിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അസിന്‍ സമ്മതിക്കുന്നു. ആദ്യമായി സിനിമയിലെത്തുമ്പോള്‍ ആരും സഹായിക്കാനുണ്ടായിരുന്നില്ല. സ്വന്തം കഴിവു കൊണ്ടു മാത്രമാണ് പിടിച്ചു കയറിയത്. പലപ്പോഴും തനിച്ചായിരുന്നു. ഇപ്പോഴും തനിച്ചു തന്നെയാണെങ്കിലും സിനിമയില്‍ ചില സുഹൃത്തുക്കള്‍ ഉണ്ടെന്നും അസിന്‍ പറയുന്നു.

ബിടൗണില്‍ എത്തിപ്പെട്ടതോടെ തമിഴ്ചിത്രങ്ങള്‍ അസിന്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. അതോടെ തമിഴകത്തു നിന്ന് ഇപ്പോള്‍ അസിനെ തേടി സിനിമകളൊന്നും എത്തുന്നില്ല.

ഹിന്ദിയില്‍ ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ എന്നീ ചിത്രങ്ങളാണ് അസിന്റേതായി തീയേറ്ററുകളിലെത്താനിരിയ്ക്കുന്നത്. ഇവയിലെ അസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ ബോളിവുഡിലെ നടിയുടെ നില പരുങ്ങലിലാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

No comments:

Post a Comment