Friday, 30 March 2012
എട്ടു വരെ തോല്‍ക്കുമെന്ന പേടി വേണ്ട
തിരുവനന്തപുരം: ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒന്‍പത്, പത്ത് ക്ലാസുകള്‍ ഇനി ഹയര്‍ സെക്കന്‍ഡറി സംവിധാനത്തിനു കീഴിലാക്കാനും തീരുമാനമായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അഞ്ചാം ക്ലാസ് എല്‍പിയിലും എട്ടാം ക്ലാസ് യുപിയിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ഒന്‍പത്, പത്ത് ക്ലാസുകള്‍ മാത്രമായി നിലനിര്‍ത്താനാവില്ല. അതുകൊണ്ട് ഒന്‍പത്, പത്ത് ക്ലാസുകളും 11, 12 ക്ലാസുകളും ചേരുന്ന സെക്കന്‍ഡറി സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment