Wednesday, 28 March 2012

ഐ.പി.എല്ലിന് ആവേശം പകരാന്‍ ശ്രീശാന്തിന്റെ എസ്.36 മ്യൂസിക് ബാന്‍ഡും എത്തുമത്രെ


ഐ.പി.എല്‍ മേളയില്‍ തകര്‍ക്കാന്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തീരുമാനം.  ഐ.പി.എല്ലിന് ആവേശം പകരാന്‍ ശ്രീശാന്തിന്റെ എസ്.36 മ്യൂസിക് ബാന്‍ഡും എത്തുമത്രെ. രാജസ്ഥാന്‍ റോയല്‍സിന്റെ ഐ.പി.എല്‍ അഞ്ചാം സീസണിലെ ആദ്യമല്‍സരത്തിന്  മുന്നോടിയായിട്ടായിരിക്കും എസ്.36 മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ശ്രീശാന്ത്. കളിക്കാന്‍ അവസരം കിട്ടിയില്ലേലും പാടിത്തിമിര്‍ക്കുമെന്നാണ് നമ്മുടെ ശ്രീ പറയുന്നത്.   
ഇതിനുള്ള കരാറില്‍ രാജസ്ഥാന്‍ റോയല്‍സും എസ്.36 ഉം ഒപ്പു വെച്ചതായാണ് വാര്‍ത്തകള്‍. കിങ്സ് ഇലവനെതിരെ ഏപ്രില്‍ ആറിന് ജയ്പൂരിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യമല്‍സരം.
ആദ്യമല്‍സരത്തിന് അരമണിക്കൂര്‍ മുമ്പ് എസ്.36 സംഗീതത്തിന്റെ റണ്‍മഴ തീര്‍ക്കും. ഈ പുതുമഴ കളിക്കാര്‍ക്ക് ആവേശ പിച്ചൊരുക്കുമെന്നാണ് ശ്രീയുടെ കണക്ക് കൂട്ടല്‍. കളികാണാനെത്തുന്നവര്‍ക്ക്  ഇത് ഇരട്ടി മധുരം നല്‍കുമെന്നും ശ്രീയും കൂട്ടരും പ്രതീക്ഷിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെതീം സോങ്ങായ ഹല്ലാ ബോലും ടീമിനായി എസ്.36 ഒരുക്കുന്ന പാട്ടും ഏപ്രില്‍ ആറിന് ജയ്പൂരില്‍ റണ്‍ മഴ പെയ്യിക്കുമെന്ന് ഉറപ്പിക്കാം. രാജസ്ഥാന്‍ റോയല്‍സോ കിംഗ്സ്  ഇലവനോ മഴ പെയ്യിക്കുന്നത് എന്ന് മാത്രമേ അറിയേണ്ടൂ.

No comments:

Post a Comment