Thursday, 29 March 2012
സച്ചിന് മുരളീധരന്റെ അഭിനന്ദനം
ബാംഗ്ലൂര്‍: തന്റെ കരിയറില്‍ നൂറു സെഞ്ച്വറി നേട്ടം കൊയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ മനം നിറഞ്ഞ അഭിനന്ദനങ്ങള്‍.
നൂറു അന്താരാഷ്ട്ര സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
മിര്‍പൂരില്‍ നടന്ന ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് മത്സരത്തിലാണ് സച്ചിന്‍ നൂറാം സെഞ്ച്വറി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. തന്റെ തൊണ്ണൂറ്റി ഒന്‍പതാം സെഞ്ച്വറിക്കു ശേഷം നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനും പഴികള്‍ക്കും ശേഷമാണ് സച്ചിന്‍ നൂറാം സെഞ്ച്വറി എന്ന കടമ്പ കടന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമംഗമായ മുത്തയ്യ മുരളീധരന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ അഞ്ചാം സീസണിന് പരിശീലനം നടത്തുകയാണ് അദ്ദേഹം ഇപ്പോള്‍.
ആദ്യ മൂന്നു വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമംഗം ആയിരുന്ന മുരളീധരനെ കഴിഞ്ഞ വര്‍ഷം കൊച്ചി ടസ്‌ക്കേഴ്‌സ് വാങ്ങിയിരുന്നു. എന്നാല്‍ കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ മുരളീധരനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങുകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment