Saturday 31 March 2012

നിങ്ങള്‍ക്കുമില്ലേ ചേട്ടന്മാരേ അമ്മയും പെങ്ങമ്മാരും


മലയാളിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും അനന്യ കുറ്റപ്പെടുത്തി. അതവര്‍ നന്നായി ആസ്വദിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതാണ്. ക്ലബ് എഫ്.എമ്മില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനന്യ.

വിവാഹനിശ്ചയശേഷം അനന്യയും പ്രതിശ്രുതവരന്‍ ആഞ്ജനേയന്‍നും ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇവരുടെ പടങ്ങള്‍ വച്ച് പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകളും മറ്റും ഫെയ്‌സ്ബുക്കില്‍ സ്ഥിരം കാഴ്ചയായിരുന്നു. പിന്നീട് വരനെതിരെ അനന്യയുടെ അച്ഛന്‍ പരാതി നല്‍കിയെന്നും വാര്‍ത്തകളുണ്ടായി. അതും ഫെയ്‌സ്ബുക്ക് ആഘോഷിച്ചു. അനന്യ വീട്ടുതടങ്കലിലാണെന്നും നദിയെ സഹോദരന്‍ അടിച്ചെന്നും ഫെയ്‌സ്ബുക്ക് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അനന്യ.

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അനന്യയുടെ മറുപടി ഇങ്ങനെയായിരുന്നു, 'നിങ്ങള്‍ക്കുമില്ലേ ചേട്ടന്മാരേ അമ്മയും പെങ്ങമ്മാരും..'. 'ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളാണ്. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവ. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്'- അനന്യ വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിലൂടെ മറ്റൊരാളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്. ഇപ്പോള്‍ എന്റെ കാര്യത്തിലല്ല ഈ പറയുന്നത്. എന്റെ കാര്യത്തില്‍ ചിലപ്പോള്‍ അവര്‍ പറയുന്നത് ശരിയാവാം, തെറ്റാവാം. അതല്ല ഇവിടെ പ്രശ്‌നം. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലാണ് സംഭവിച്ചതെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആലോചിക്കേണ്ടതുണ്ട്.

'എനിക്കെതിരെ വരുന്ന വാര്‍ത്തകളും മറ്റും ഞാന്‍ കണ്ടു. പക്ഷേ, ഇതിനെതിരെയൊക്കെ പ്രതികരിക്കാന്‍ പോയാല്‍... ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ, ഒരാളുടെ വായ് മൂടിക്കെട്ടാനാവില്ല. ജീവിതത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാള്‍ക്ക് എനിക്കെതിരെ എന്നല്ല, ഒരാള്‍ക്കെതിരെയും ഇങ്ങനെ ചെയ്യാനാവില്ല. എല്ലാ വിവാദങ്ങള്‍ക്കും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല. എന്റെ രക്ഷിതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടവരും ഹാപ്പിയാണ്.

എന്റെ കേസ് മാത്രമല്ല പ്രശ്‌നം. ഓരോ സമയത്തും ഓരോ ഇഷ്യു ആണ്. സ്വന്തം പോസ്റ്റിനു കമന്റുകള്‍ കിട്ടാന്‍ വേണ്ടിയായിരിക്കണം ഇതു ചെയ്യുന്നത്. മലയാളി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഒരു വടക്കേ ഇന്ത്യക്കാരന്‍ ഇങ്ങനെ ചെയ്യില്ല. ഇവിടെ സിനിമാ താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ആരുടെ കൂടെയെങ്കിലും പോയാല്‍, അവര്‍ക്കു വിലക്കു വന്നാല്‍ ഇതെല്ലാം ഇഷ്യൂസ് ആക്കുന്നത് മലയാളികളാണെന്നും അനന്യ വ്യക്തമാക്കി.

'കുറച്ചുനാള്‍ മുമ്പുവരെ പൃഥ്വിരാജ് ആയിരുന്നു വിഷയം. ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഞങ്ങളൊക്കെ പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ കയറി എല്ലാവര്‍ക്കും ഇടപെടാം എന്നു കരുതേണ്ട. എനിക്കു ജനങ്ങളോട് കമ്മിറ്റ്‌മെന്റ് ഉണ്ട്. തിരിച്ചും അതുപോലെ ഇല്ലേ? എന്തിനാണ് അവര്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്?- അനന്യ ചോദിക്കുകയാണ്.

No comments:

Post a Comment